HOME
DETAILS
MAL
37,148 കേസുകള്‍ കൂടി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.55 ലക്ഷമായി.
backup
July 21, 2020 | 5:51 AM
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി ഉയര്‍ന്നു.
നിലവില്‍ 4,02,529 പേരാണ് ചികിത്സയിലുള്ളത്. 7,24,578 പേര്‍ രോഗമുക്തരായി. മരണസംഖ്യ 28,084 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചത്. 3,18,695 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 12,030 പേര്‍ മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."