സ്കൂളുകളിലെ കുടിവെള്ളം പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം
കുന്നുംകൈ: സ്കൂളുകളലെ കുടിവെള്ളം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്കൂളുകള്‍ക്കു കര്‍ശന നിര്‍ദേശം നല്കി. സ്കൂള്‍ വര്‍ഷാരംഭം തന്നെ പല സ്കൂളുകളിലും കിണറുകളിലും വൃത്തിഹീനമായി കിടക്കുന്നതും ശുചീകരിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം മലയോരത്തെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ നല്കിയ വെള്ളത്തില്‍ ബാക്ീരിയയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. സ്കൂളുകളിലെ അടുക്കളപുരയും മറ്റും മലിനമാവുന്നതും വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഉച്ചക്കഞ്ഞി വിതരണം ശുചിത്വമില്ലാത്തിടത്തുമാണന്ന പരാതി നേരത്തേയുണ്ട്.
ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് എല്ലാ സ്കൂള്‍ അധികൃതര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സ്കൂളുകളിലെ കുടിവെള്ളം ശേഖരിച്ച് പ്രത്യേക മുദ്രവച്ച് പരിശോധനയ്ക്ക് നല്‍കും. പരിശോധനാപത്രം കിട്ടിയാല്‍ മാത്രമേ കുടിവെള്ളം കുട്ടികള്‍ക്ക് നല്കാന് പാടുള്ളൂ എന്നാണ് നിര്‍ദേശം. അതേസമയം, ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഒഫിസര്‍ പറഞ്ഞു. മലയോരത്തെ പല സര്‍ക്കാര്‍ സ്കൂളുകളിലും കുട്ടികളുടെ മൂത്രപ്പുരകള്‍ വേണ്ടത്ര ശുചിത്വമില്ലെന്ന പരാതിയും നിലവിലുണ്ട്. സുരക്ഷിതമായ വാതിലുകളോ ജലസൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ഥികളും ദുരിതമനുഭവിക്കുകയാണ്.
ഇത്തരം കേന്ദ്രങ്ങളില്‍ ഡെങ്കിപ്പനി പോലെയുള്ള മാരകരോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. സര്‍ക്കാര്‍ സ്കൂളുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നീക്കിവയ്ക്കാറുണ്ടെങ്കിലും പലതും ലക്ഷ്യം കാണാതെ പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."