ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹത; സ്വര്‍ണക്കടത്തുമായി ആഭ്യന്തരവകുപ്പിനും ബന്ധം: ആരോപണവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് തിരുവനന്തപുരം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പൊലിസ് ഗണ്‍മാനെ അനുവദിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.
ആത്മഹത്യക്ക് ശ്രമിച്ച യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ഗണ്‍മാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. അത്തരമൊരു നിര്‍ദ്ദേശം കേന്ദ്രവിദേശകാര്യമന്ത്രാലയം നല്‍കിയിട്ടില്ല.
യു.എ.ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്.
രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മുഖ്യമന്ത്രി പിണറായിയുടെ പാര്‍ട്ടി ദേശീയ നേതൃത്വം. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി അധികാരത്തില്‍ പിടിച്ചു തൂങ്ങാതെ രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിനെതിരെയും സുരേന്ദ്രന്‍ രംഗത്തെത്തി. വര്‍ഗീയ കാര്‍ഡിറക്കി ജലീല്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. യു.എ.ഇ നയതന്ത്ര കാര്യാലയവുമായി ഇടപെടാനുള്ള യാതൊരു അധികാരവും മന്ത്രി കെ.ടി ജലീലിനില്ല. റംസാന്‍ മാസവും സക്കാത്തും മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലും തമ്മില്‍ യാതൊരു ബന്ധവുമില്ല. എല്ലാം അറ്റാഷെയുടെ തലയിലിട്ട് രക്ഷപ്പെടാനാണ് ജലീലിന്റെ ശ്രമം. ജലീല്‍ പുറത്തുവിട്ട വാട്‌സ്ആപ്പ് സന്ദേശം പോലും സംശയം ജനിപ്പിക്കുന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."