HOME
DETAILS
MAL
മണിക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയെടുക്കണം: ആം ആദ്മി
backup
April 26 2017 | 20:04 PM
കൊച്ചി: പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിക്കെതിരെ പാര്‍ട്ടി നടപടി പോരെന്നും സര്‍ക്കാരിന്റെ നിയമ നടപടിയാണ് വേണ്ടതെന്നും ആം ആദ്മി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണിയുടെ മൂന്നാറിലെ മുഴുവന്‍ കൈയേറ്റങ്ങളും ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ ആക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. ഗ്രാമീണ ഭാഷ എന്ന് പറഞ്ഞ് മന്ത്രി സംഭവത്തെ ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍ മണിക്കെതിരെ നിയമ നടപടിയെടുത്തില്ലെങ്കില്‍ ആം ആദ്മി ജില്ലാ കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം ഷൈബു മടത്തില്‍, എറണാകുളം ജില്ലാ സെക്രട്ടറി ജെബിന്, സണ്ണി അലനൊളി എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."