രാജസ്ഥാന് പ്രതിസന്ധി: പൈലറ്റിന്റെ 'വിധി' ജൂലൈ 24ന്; അതുവരെ സ്പീക്കര്‍ നടപടികളൊന്നും എടുക്കരുതെന്ന് ഹൈക്കോടതി
ജയ്പൂര്‍: സച്ചിന് പൈലറ്റിനും എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 24 വരെ നടപടിയൊന്നും എടുക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി. സച്ചിന് പൈലറ്റ്- കോണ്‍ഗ്രസ് പ്രശ്നത്തില്‍ ജൂലൈ 24നാണ് കോടതി വിധി പറയുക.
സച്ചിന് പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടിസ് അയച്ചിരുന്നു.ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് വെള്ളിയാഴ്ച വിധി പറയുന്നത്.
സച്ചിന് പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. മഹാമാരി പടര്‍ന്നിരിക്കെ അനാവശ്യ തിടുക്കമാണ് സ്പീക്കര്‍ കാട്ടിയതെന്നും മൂന്നു ദിവസം മാത്രമാണ് ഇവര്‍ക്ക് മറുപടി നല്‍കാനുള്ള സമയം കൊടുത്തതെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിമതര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നായിരുന്നു സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയുടെ വാദം. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ അതിനെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്ന് സിങ്വി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."