പൊലിസിന് എസ്.ഡി.പി.ഐക്കാരെ പേടിയാണോയെന്ന് സൈമണ്‍ ബ്രിട്ടോ
കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ പൊലിസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന വിമര്‍ശനവുമായി മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്നും ബ്രിട്ടോ ചോദിച്ചു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലിസെന്നും അദ്ദേഹം ആരോപിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. നടപടികള്‍ ഇഴയുകയാണ്.
സംഭവം നടന്ന ദിവസം രാത്രി കോളജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കുമായിരുന്നു. ആധുനിക സംവിധാനങ്ങള്‍ നിലവിലുള്ള കൊച്ചി പൊലിസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പിഴച്ചു. പ്രതികളെ സഹായിച്ചവരും അവരെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളെ ഇപ്പോഴും പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."