സമുദായത്തിന് അകത്തും പുറത്തും ഐക്യമുണ്ടാവണം: എസ്.എം.കെ തങ്ങള്‍
കയ്പമംഗലം: മുസ്‌ലിം സമുദായത്തിനകത്തും പുറത്തും ഐക്യവും രജ്ഞിപ്പും ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ നേരിടേണ്ടി വരുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് എസ്.എം.കെ തങ്ങള്‍ ബാ അലവി അല്‍ഖാസിമി പറഞ്ഞു. ചെന്ത്രാപ്പിന്നി ചിറക്കല്‍ സമസ്ത കോഡിനേഷന്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധാര്‍മ്മികതയും അരാജകത്വവും കൊടികുത്തി വാഴുന്ന ആധുനിക കാലഘട്ടത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരസ്പര ഐക്യവും സഹകരണവും അത്യന്താപേക്ഷിതമാണെന്നും മഹാമനീഷിളായ മുന്‍ഗാമികള്‍ തെളിച്ചുതന്ന നേര്‍ പാതയിലൂടെ ജീവിതം മുന്നോട്ടു നയിക്കാന്‍ സമൂഹം തയ്യാറാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹല്ല് പ്രസിഡന്റ് എം.എം മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീന്‍ മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മതിലകം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന: സെക്രട്ടറി സി.എച്ച്.എം ഫൈസല്‍ ബദ്‌രി, മുഹമ്മദ് റാഫി അന്‍വരി, ശിഹാബുദ്ധീന്‍ മൗലവി, നൗഫല്‍ റഹ്മാനി ശിഹാബ്, കെ.എസ് അബ്ബാസ് ഹാജി, കമാലുദ്ധീന്‍ ഹാജി, ഹനീഫ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."