മെട്രോ റെയില്‍: അറ്റകുറ്റപണികള്‍ മേയ് 31ന് മുമ്പ് പൂര്‍ത്തിയാക്കണം
കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും അതിനോട് ചേര്‍ന്നുള്ള നടപ്പാതകളുടെയും അറ്റകുറ്റപണികള്‍ മെയ് 31 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ മേയ് 31 ന് മുമ്പ് കമ്മിഷനില്‍ നടപടി റിപ്പോര്‍ട്ട'ഫയല്‍ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡുകളിലെ കാനകള്‍ അടിയന്തിരമായി ശുചീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് കൊച്ചി, കളമശേരി,നഗരസഭാ സെക്രട്ടറിമാര്‍ക്കും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കാനകള്‍ ശുചീകരിക്കാനുള്ള ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപത്തിനാണെന്നും ഉത്തരവില്‍ പറയുന്നു.
മെട്രോ റെയില്‍ നിര്‍മാണത്തിന്റെ പേരില്‍ എറണാകുളത്തെ റോഡുകള്‍ സുരക്ഷിത ഗതാഗതത്തിന് സാധിക്കാത്ത രീതിയില്‍ കുത്തിപൊളിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പാലാരിവട്ടം സ്വദേശി എന്‍.പി തങ്കപ്പന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.കമ്മിഷന്‍ കൊച്ചി, കളമശേരി നഗരസഭാ സെക്രട്ടറിമാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇടപ്പള്ളി മുതല്‍ പ്രിമിയര്‍ വരെയും റയ്ബാന്‍ ഹോട്ടലിന് മുന്‍വശം മുതല്‍ വിടാക്കുഴ വരെയുള്ള സ്ഥലങ്ങളില്‍ കാനകളില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നും കളമശേരി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മെട്രോ റെയില്‍ നിര്‍മാണത്തോട് അനുബന്ധിച്ച് കൂടി കിടക്കു നിര്‍മാണ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കെ.എം.ആര്‍.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊട്ടിപൊളിഞ്ഞ റോഡില്‍ കുഴി അടച്ച് റോഡ് ടാര്‍ ചെയ്യുതാണെ് കെ.എം.ആര്‍. എല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരണ സ്റ്റേജിലാണെന്ന് കെ.എം.ആര്‍.എല്‍ കമ്മിഷനെ അറിയിച്ചു.
റോഡുകളും നടപ്പാതകളും പ്രത്യേക ശ്രദ്ധയോടെ നിര്‍മിക്കും. കാനകള്‍ വൃത്തിയാക്കാനുള്ള തുക കളമശേരി, കൊച്ചി നഗരസഭകള്‍ക്കും ചൂര്‍ണിക്കര പഞ്ചായത്തിനും നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന നടപ്പാതകളില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും.എന്നാല്‍ നടപ്പാതകളില്‍ പലതിനും സ്ലാബില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.
മെട്രോ റെയില്‍ നിര്‍മാണം കഴിഞ്ഞ സ്ഥലങ്ങളില്‍ നാലുവരി റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഓരോ വശത്തും ഒരു മീറ്റര്‍ വീതിയിലെങ്കിലും കാനയും അതിനു മുകളില്‍ നടപ്പാതയും നിര്‍മിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. കാനകള്‍ ശുചീകരിക്കാന്‍ തദ്ദേശ സ്ഥാപനത്തെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞ് കെ.എം.ആര്‍.എല്‍ ഒഴിഞ്ഞുമാറരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."