HOME
DETAILS
MAL
ബുരാരിയില്‍ ജനം ഒരാളെ തല്ലിക്കൊന്നു
backup
July 13 2018 | 20:07 PM
ന്യൂഡല്‍ഹി: മോഷ്ടാവെന്നാരോപിച്ച് ഡല്‍ഹിയില്‍ ഒരാളെ ജനക്കൂട്ടം തല്ലികൊന്നു. പതിനൊന്നു പേര് ആത്മഹത്യ ചെയ്ത ഉത്തര ഡല്‍ഹിയിലെ ബുരാരിയിലാണ് സംഭവം. ബുധനാഴ്ച രാത്രി രണ്ടു പേര് ഇവിടെയുള്ള ഒരു വീട്ടില്‍ മോഷണത്തിനായി എത്തിയിരുന്നു. വീട്ടുടമ ഇവരെ കൈയോടെ പിടികൂടിയതോടെ മോഷണശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളിലൊരാള് കോണിപ്പടിയില്‍നിന്ന് താഴെവീണു. ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ ഇയാളെ തല്ലിച്ചതക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മോഷ്ടാവായ ഇയാളെ രക്ഷിക്കാനായില്ല. ബഹളത്തിനിടെ കൂട്ടാളിയായ മോഷ്ടാവ് രക്ഷപ്പെട്ടു. ബീര്‍ബല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."