സുനന്ദയുടെ മരണം: സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദാ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം(എസ്.ഐ.ടി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി നല്കിയ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ ഇതിനകം ഡല്‍ഹി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ജഡ്ജിമാരായ അരുണ്‍മിശ്രയും എസ്. അബ്ദുല്‍ നസീറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജി തള്ളിക്കൊണ്ട് വ്യക്തമാക്കി.
കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുകയും അതില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഇടപെടാനാവില്ലെന്നും സുപ്രിംകോടതി വിശദീകരിച്ചു. അതേസമയം, കേസില്‍ ഭാവിയില്‍ ഇടപെടാനുള്ള അവകാശം സംബന്ധിച്ച സ്വാമിയുടെ ഹരജി കോടതി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."