വിവാഹവേദി ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരണ വേദിയായി
മാന്നാര്‍: വിവാഹ പന്തല്‍ ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ വേദി കൂടിയായി മാറി. എല്ലാ വീടുകളിലും ജൈവപച്ചക്കറി കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ പരുമല മേഖല കമ്മിറ്റി വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
കൃഷി നടപ്പിലാക്കേണ്ട രീതിയെ കുറിച്ചും,ജൈവ പച്ചക്കറി കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും മറ്റുമുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുവാന്‍ ഉള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഒരു പറ്റം യുവാക്കള്‍. പരിപാടിയുടെ ഉദ്ഘാടനത്തിനായി കണ്ടെത്തിയത് വിവാഹ വേദിയായിരുന്നു.ഡി.വൈ.എഫ്.ഐ പരുമല മേഖലാ ജോ.സെക്രട്ടറി ജിബിന്റെ വിവാഹവേദിയിലാണ് ഇതിന്റെ പ്രചാരണം നടത്തിയത്.
വധൂവരന്മായ ശാലിനിയും ജിബിനും വേദിയിലേക്ക് എത്തിയ ഉടനെ ആശംസാ കാര്‍ഡിനൊപ്പം പച്ചക്കറി വിത്തുകള്‍ അടങ്ങിയ കവറും കൃഷി സംബന്ധിച്ച ലഘു വിവരണമുള്ള നോട്ടീസും ഇരുവര്‍ക്കും നല്കി. തിരുവല്ലാ ബ്ലോക്ക് പ്രസിഡന്റ് അനീഷ് പ്രചാരണ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ആശംസാ കാര്‍ഡും വിവിധയിനം പച്ചക്കറി വിത്തുകളും നല്കി. ഇതിനായി ഹാളില്‍ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു.സോജിത്ത് സോമന്,അനൂപ് കുമാര്‍,രജ്ഞിത്ത് രാജന്,ആന്‍സി,ഋഷി കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."