കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തിരിച്ചുവരവ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കിരണ്‍കുമാര്‍ റെഡ്ഡിക്ക് പാര്‍ട്ടി അംഗത്വം നല്കി.
ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ശേഷമുണ്ടായ പ്രധാന നടപടികളിലൊന്നാണിത്. കോണ്‍ഗ്രസ് വിട്ട ശേഷം ജയ് സമക് ആന്ധ്രാ പാര്‍ട്ടി എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഐക്യ ആന്ധ്രയുടെ അവസാന മുഖ്യമന്ത്രിിയായ കിരണ്‍കുമാറിന് പിന്നീട് ആന്ധ്രാ രാഷ്ട്രീയത്തില്‍ ശോഭിക്കാനായില്ല. 2011 മുതല്‍ 2014വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ 2014 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.
അതേസമയം, ദലിത് വിഭാഗങ്ങള്‍ക്കും സംസ്ഥാനത്തിന്റെ വികസനത്തിനുമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് കിരണ്‍കുമാറും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."