ഇന്ന് 720 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്ക രോഗം 528, ഉറവിടമറിയാത്ത കേസുകള്‍ കുതിക്കുന്നു, പിടിവിടാതെ ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
ഇതില്‍ 34 പേരുടെ ഉറവിടമറിയില്ല. ഒരു മരണവും റിപ്പോര്‍ട്ടു ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ വിക്ടോറിയയാണ് 72 മരിച്ചത്. വിദേശത്തുനിന്നെത്തിയ 82 പേര്‍ക്കും മറ്റും സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 54പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 274 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്. 353 ഹോട്ട് സ്പോട്ടുകളാണ് കേരളത്തിലിപ്പോഴുള്ളത്.
രോഗം സ്ഥ്ിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂര്‍ 19, വയനാട് 17.
നെഗറ്റീവായവര്‍: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂര്‍ ആറ്, പാലക്കാട് 39. മലപ്പുറം 51,വയനാട് 14, കോഴിക്കോട് 39, കണ്ണൂര്‍ 10, കാസര്‍കോട് 6,
ഇന്ന് 19,524 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1, 62,444പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 8,277പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 984പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 8056പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."