തമിഴ്നാട് സ്വദേശിയെ എക്സൈസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
കായംകുളം: വള്ളികുന്നത്ത് സ്പിരിറ്റ് പിടികൂടിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തമിഴ്നാട് തിരുനല്‍വേലി പുലിയാകുടി ചിന്താമണി സിദ്ധിവിനായക കോവിലില്‍ അരുണാചല (37) ത്തിനാണ് മര്‍ദനമേറ്റത്.ഇദ്ദേഹത്തെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 22നു കണ്ണനാകുഴിയില്‍ 250 ലിറ്റര്‍ വ്യാജ കള്ളും 35 ലിറ്റര്‍ സ്പിരിറ്റും എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ വള്ളികുന്നം തോണുവേലില്‍ പുഷ്പാംഗദനെ അറസ്റ്റ് ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് പുഷ്പാംഗദന്റെ ഫാം ഹൗസില്‍ ജോലി ചെയ്തു വന്ന അരുണാചലത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. എക്സൈസ് ഓഫിസിലും വീട്ടിലെത്തിച്ചും തന്നെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി ഇയാള്‍ പറയുന്നു.
രണ്ടര മാസം മുന്‍പാണ് ഇയാള്‍ ഫാം ഹൗസില്‍ ജോലിക്കെത്തിയത.് സ്പിരിറ്റിനെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ നെഞ്ചിലും പുറത്തും മറ്റും മര്‍ദിച്ചതെന്നും വലതുകൈ വെള്ളയില്‍ ആയുധം കൊണ്ട് പരുക്കേല്‍പ്പിച്ചതായും അരുണാചലം പറഞ്ഞു. കാലുകളുടെ വെള്ളക്കടിക്കുകയും നഖങ്ങള്‍ പിഴുതെട്ടക്കാനും ശ്രമിച്ചു. മര്‍ദിച്ച സംഭവം പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ ശേഷമാണ് വിട്ടയച്ചത് .ഫാം ഹൗസിലെത്തിയപ്പോള്‍ അവശനിലയിലായതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാരാണു കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."