പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പരിണിതഫലം അറിയും: ബി.ജെ.പിയോട് മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: തന്റെ പാര്‍ട്ടിയായ പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ്. കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിച്ചതാണ് മെഹബൂബയെ ചൊടിപ്പിച്ചത്. ജമ്മുകശ്മിരില്‍ പി.ഡി.പിയെ പിളര്‍ത്തി ഭരണം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനെതിരേയാണ് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശക്തമായി പ്രതികരിച്ചത്. പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനും ഇടപെടല്‍ നടത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. അതിന്റെ അനന്തഫലം ആപത്ക്കരമാകുമെന്ന് മെഹ്ബൂബ പറഞ്ഞു. 1987ല്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസീന്‍ മാലികും ജന്മം കൊണ്ടത് എങ്ങനെയെന്ന് ഓര്‍മിപ്പിച്ച അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മിരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും താക്കീത് ചെയ്തു. ഗവര്‍ണര്‍ ഭരണം തുടരുന്ന കശ്മിരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. സഖ്യം പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിയത്.
എന്നാല്‍ കശ്മിരില്‍ പി.ഡി.പിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിരോധ മന്ത്രിയും ബി.ജെ.പി നേതാവുമായ നിര്‍മല സീതാരാമന്‍ പറഞ്ഞു. അതിനിടെ മെഹബൂബയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും രംഗത്തെത്തി. പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ഭരണത്തിനു കീഴില്‍ തന്നെയാണ് കശ്മിരില്‍ വിഘടനവാദികള്‍ കൂടുതല്‍ വളര്‍ന്നതെന്ന് മെഹബൂബ മറക്കുകയാണെന്നും ഉമര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."