ഹംഗറിയുടെ ശീതീകരിച്ച ചോളം, പച്ചക്കറികള്‍ ഖത്തര്‍ നിരോധിച്ചു
ദോഹ: ആരോഗ്യത്തിനു ഹാനികരമായ ലിസ്ടീരിയ ഇനത്തില്‍ പെട്ട ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബെല്‍ജിയം, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ശീതീകരിച്ച ചോളം, പച്ചക്കറികള്‍ എന്നിവ പ്രാദേശിക വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഭക്ഷ്യ നിയന്ത്രണം സംബന്ധിച്ച സംയുക്ത കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ യാര്‍ഡ് എന്ന കമ്പനിയുടെ പെന്‍ഗ്വിന്‍ എന്ന വാണിജ്യ പേരിലുള്ള ഉത്പ്പന്നങ്ങളിലാണ് ബാക്ടീരിയയുടെ അമിത സാന്നിധ്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തരതലത്തില്‍ മുന്നറിയിപ്പും ലഭിച്ചിരുന്നു.
വിപണിയില്‍ ഇവയുടെ സാന്നിധ്യം പരിമിതമായിരുന്നു. വിതരണ ഏജന്‍സികള്‍ മുഖേനയാണ് ഷോപ്പുകളില്‍നിന്നും ഉത്പന്നങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്. സാമ്പിളുകള്‍ ആരോഗ്യ മന്ത്രാലയം ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് എന്നും സമിതി പറഞ്ഞു. ഈ ഇനത്തില്‍ പെട്ട ശീതികരിച്ച പച്ചക്കറികള്‍ വാങ്ങിയവര്‍ അവ ഉപയോഗിക്കരുത് എന്നും വാങ്ങിയ ഷോപ്പുകളില്‍ തന്നെ മടക്കിനല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആരെങ്കിലും ഇവ ഭക്ഷിക്കുകയോ അതിനെ തുടര്‍ന്ന് ശരീര ഊഷ്മാവ് വര്‍ധിക്കുകയോ മറ്റു തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."