മമതാ സര്‍ക്കാരിന്റെ ക്ഷേമപദ്ധതിക്ക് യു.എന്‍ അവാര്‍ഡ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതിക്ക് യു.എന്‍ അവാര്‍ഡ്. സര്‍ക്കാരിന്റെ 'ഉല്‍ക്കര്‍ഷ് ബംഗ്ല', 'സബൂജ് സതി' പദ്ധതികള്‍ക്കാണ് യു.എന്‍ വേള്‍ഡ് സമ്മിറ്റ് ഓണ്‍ ദി ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയുടെ അവാര്‍ഡ് ലഭിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
18 വിഭാഗങ്ങളിലായി സമര്‍പ്പിക്കപ്പെട്ട 1,062 അപേക്ഷകളില്‍നിന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ പദ്ധതി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഉല്‍ക്കര്‍ഷ് ബംഗ്ല പദ്ധതിക്കാണ് ടോപ് മോസ്റ്റ് അവാര്‍ഡ് ലഭിച്ചത്. സബൂജ് സതി പദ്ധതി ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. ഉല്‍ക്കര്‍ഷ് ബംഗ്ല പദ്ധതിയില്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും ആറു ലക്ഷം യുവാക്കള്‍ക്കു തൊഴിലവസരം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. സബൂജ് സതി പദ്ധതിക്കു കീഴില്‍ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരിസ്ഥിത സൗഹൃദ സൈക്കിള്‍ നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ ഒരു കോടിയോളം സൈക്കിളുകള്‍ വിതരണം ചെയ്തതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."