HOME
DETAILS

സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാകുന്നില്ല; കുരുക്കഴിയാതെ കയര്‍മേഖല

  
backup
April 26 2017 | 20:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%b2%e0%b4%aa

ആലപ്പുഴ: പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ കയര്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഫലപ്രദമാകുന്നില്ല. കയര്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ നിര്‍ദേശ പ്രകാരം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കയര്‍ വികസന വകുപ്പ്  കയര്‍ മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ നിന്നു ലഭിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു പുതിയ കയര്‍ നയം രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല.
തമിഴ്‌നാട്ടിന്റെ കടന്നു കയറ്റം സംസ്ഥാനത്തെ കയര്‍പിരിമേഖലയെ  ഏറെ നാളായി സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍കയറ്റുമതിക്കാര്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ വാങ്ങാതായതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ തീരദേശമേഖലകളിലായി ഏകദേശം നാലു ലക്ഷത്തോളം തൊഴിലാളികളാണ് കയര്‍പിരിയും അനുബന്ധ തൊഴിലുകളിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വിദേശ ഓര്‍ഡറുകളെ  ആശ്രയിച്ചാണ്  കയര്‍വ്യവസായം പിടിച്ചുനിന്നത് . എന്നാല്‍ വിദേശ ഓര്‍ഡറുകളും തമിഴ് നാട് കൈപ്പിടിയിലൊതുക്കിയതോടെ ഇനി ഈ മേഖല നിലനില്‍ക്കണമെങ്കില്‍  സര്‍ക്കാര്‍ മികച്ച പാക്കേജുകള്‍ നടപ്പിലാക്കേണ്ടി വരും.
ചകിരിനാരുകള്‍ക്ക് നേരിടുന്ന ക്ഷാമമാണ്  പ്രധാന പ്രശ്‌നമെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.തൊണ്ട് സംഭരണം ഊര്‍ജ്ജിതപ്പെടുത്തി ആഭ്യന്തര ചകിരി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കടലാസിലാണ്. കൂടാതെ പച്ചതൊണ്ടില്‍നിന്നുള്ള ചകിരി കേരളത്തില്‍ കയര്‍പിരിക്കുന്നതിനുമുമ്പ് വെള്ളത്തിലിട്ട് കറകളയുന്ന പ്രവൃത്തി ചിലവുള്ളതാണ്. തമിഴ്‌നാട്ടില്‍ പച്ചത്തൊണ്ടില്‍ നിന്നാണ് ചകിരി  ഉത്പാദനമെന്നതിനാല്‍  അവരുടെ ചെലവു കുറയ്ക്കുന്നു.
ഇത്തരത്തില്‍ ചെലവ് വളരെ കുറച്ചു ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്‌നാട് കയര്‍ സൃഷ്ടിക്കുന്ന വിപണി പ്രതിസന്ധി  കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്.
  ഇടക്കാലത്ത് നിര്‍ത്തലാക്കിയ ഡിപ്പൊ സമ്പ്രദായം തിരികെയെത്തിയതോടെ നിലവില്‍ കയറിന്റെ വില പോലും കയറുത്പന്നങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്നാണു ഉത്പാദകര്‍ വ്യക്തമാക്കുന്നത്. ഇടത്തട്ട ുകാരുടെ ചൂഷണത്തിനൊപ്പം ചകിരിയുടെ വില വര്‍ധനയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കി.ആഭ്യന്തര ചകിരിയുത്പാദനം നിലച്ചതോടെ ജില്ലയിലെ ഒട്ടുമിക്ക കയര്‍ ഫാക്റ്ററികളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago