HOME
DETAILS
MAL
തന്നെ നാടുകടത്തിയത് ബംഗ്ലാദേശിന്റെ സമ്മര്‍ദത്താലെന്ന് യു.കെ എം.പി
backup
July 13 2018 | 20:07 PM
ലണ്ടന്‍: ബംഗ്ലാദേശിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇന്ത്യ തന്നെ നാടുകടത്തിയതെന്ന് യു.കെ എം.പിയും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഉപദേശകനുമായ അലക്സാണ്ടര്‍ കാര്‍ലൈല്‍. ഇന്ത്യയുടെ നടപടി ഞെട്ടിച്ചു. ബംഗ്ലാദേശ് സര്‍ക്കാരിന് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
വിസാ ലംഘനം നടത്തിയെന്ന് ആരോപിച്ച് അലക്സാണ്ടര്‍ കാര്‍ലൈലിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ തിരിച്ചയച്ചത്.
ഖാലിദ സിയക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കാനാണ് അദ്ദേഹം ഡല്‍ഹയിലെത്തിയത്.
എന്നാല്‍ വിസാ അപേക്ഷയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."