HOME
DETAILS
MAL
ലോക്ക്ഡൗണ്‍ കൊറോണക്ക് പരിഹാരമല്ലെന്ന് യെദിയൂരപ്പ; ബംഗളൂരു ഉള്‍പെടെ നഗരങ്ങളില്‍ പിന്‍വലിച്ചു, നിയന്ത്രണം കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രം
backup
July 21 2020 | 14:07 PM
ബംഗളൂരു: ബംഗളൂരുവില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. നിയന്ത്രണം കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു.
സമ്പദ് വ്യവസ്ഥയെ ശക്തമായി നിലനിര്‍ത്തിക്കൊണ്ടു തന്നെ കൊവിഡ് 19നെതിരായ പോരാട്ടം തുടരേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പെടുത്തിക്കൊണ്ട് അത് സാധ്യമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരമാണ് ബംഗളൂരു. മുംബൈയിലെ രോഗവ്യാപന തോത് രണ്ടു ശതമാനമാണെങ്കില്‍ ബംഗളൂരുവില്‍ അത് പത്തു ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."