നവാസ് ശരീഫും മകളും അറസ്റ്റില്‍: ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി
ലാഹോര്‍: അഴിമതി കേസില്‍ ശിക്ഷക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്താനില്‍ എത്തിയ ലാഹോര്‍ ഇരുവരെയും വിമാനത്താവളത്തില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റാവല്‍പിണ്ടിയിലെ അദിയാല ജയിലിലേക്ക് കൊണ്ടുപോവും. മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി.
നവാസ് ശരീഫിനെ അറസ്റ്റ് ചെയ്താല്‍ മാത്രം പോരെന്നും അദ്ദേഹം രാജ്യത്ത് നിന്ന് മോഷിടിച്ച പണം തിരികയെടുക്കണമെന്നും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തലവന്‍ ഇമ്രാന്‍ ഗാന്‍ പറഞ്ഞു. ലാഹേറില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ എന്ത് ഫലങ്ങളും അഭിമുഖീകരിക്കാന്‍ താന്‍ തയാറാണെന്ന് നാവസ് ശരീഫ് പറഞ്ഞു. ലണ്ടനില്‍ നിന്ന് പാകിസ്താനിലേക്കുള്ള യാത്രക്കിടെ അബൂദബിയില്‍വച്ച് ഫോണ്‍ വഴി എന്‍ഡി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാര്യയെ വിട്ട് രാജ്യത്തേക്ക് മടങ്ങുന്നതിന്റെ ആവശ്യമെന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ശരീഫ് സഞ്ചരിച്ച വിമാനം മണിക്കൂറുകള്‍ അബൂദബിയില്‍ വൈകി. എന്തുകൊണ്ടാണ് വിമാനം വൈകിയതെന്ന കാര്യം തനിക്കറിയില്ലെന്ന് ശരീഫ് പറഞ്ഞു. സാധാരണയായി ഒരു വിമാനം ഇത്ര വൈകാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശരീഫിന് പത്ത് വര്‍ഷത്തെ തടവ് പാക് അഴിമതി വിരുദ്ധ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ അപ്പീല്‍ നല്‍കാനാണ് ലണ്ടനില്‍നിന്ന് ശരീഫ് പാകിസ്താനിലേക്ക് മടങ്ങുന്നത്. മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. തന്നെ നേരിട്ട് ജയിലിലേക്ക കൊണ്ടുപോവുമെന്ന കാര്യം അറിയാമെന്ന് നവാസ് ഇന്നലെ ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞിരുന്നു.
എനിക്ക് പാകിസ്താന്‍കാരോട് പറയാനുള്ളത് ഞാന്‍ ഇതൊക്കെ ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ കൂടെയുണ്ടാവണം, രാജ്യത്തിന്റെ ദിശ മാറ്റാന്‍ ഒപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവാസ് ശരീഫ് ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ നവാസ് ശരീഫിന്റെ പേരമക്കളായ ജുനൈദ് സഫ്ദര്‍, സകരിയ ഹുസൈന്‍ എന്നിവരെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. വീടിന്റെ പുറത്ത് അടിപിടിയുണ്ടാക്കിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."