ചക്ക മഹോത്സവവും കാര്‍ഷിക മേളയും
കോട്ടയം: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദേശിയ ചക്ക മഹോത്സവവും കാര്‍ഷിക മേളയും 29 മുതല്‍ മെയ് 7 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍വെച്ച നടക്കുന്ന മേള വൈകിട്ട് അഞ്ചിനു കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത് മേള ഉദ്ഘാടനം ചെയ്യും. വീണ ജോര്‍ജ് എം.എല്‍.എ, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്ന പൂര്‍ണ ദേവി,മുന്‍ എം.എല്‍.എ പത്മകുമാര്‍, മാലേത്ത് സരളാദേവി,കുമ്മനം രാജശേഖരന്‍,കെ.പി യോഹന്നാന്‍ മെത്രോപ്പോലീത്ത എന്നിവര്‍ പങ്കെടുക്കും. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും മറ്റു അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, സ്പാര്‍ക്ക്, സിസാ, ഉറവ് വയനാട്. ഐ.എസ്.എ.പി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറും ക്ലാസും ഉണ്ടായിരിക്കും. ആറിന് വൈകിട്ട് പെറ്റ്‌സ് ഷോയും സെമിനാറും ഡിവൈ.എസ്.പി ആര്‍ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്യും. ചക്ക ആരോഗ്യത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന സന്ദേശ വിളംബര സമ്മേളനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. കര്‍ഷക സമ്മേളനം ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ജില്ലാ കൃഷി ഓഫിസര്‍ ഷൈല ജോസഫ് കര്‍ഷകരെ ആദരിക്കും. മേളയോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാരായ അഡ്വ. കെ രാജു. മാത്യു ടി തോമസ്, എം.എല്‍.എ രാജു എബ്രഹാം, ഡോ. ബി പത്മകുമാര്‍, ശ്രീപദ്രെ, ചുനക്കര സുരേന്ദ്രന്‍, ഡോ. അജയകുമാര്‍, മില്‍മാ ചെയര്‍മാന്‍ ഗോപാലകുറുപ്പ്, ഡോ. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എം. അയ്യപ്പന്‍കുട്ടി, കെ. സഞ്ജീവ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."