വൈക്കം ടൂറിസ്റ്റ് ഫെസ്റ്റിന് ഇന്ന് തുടക്കം
വൈക്കം: പൈത്യക നഗരിയുടെ സമഗ്രവികസനത്തിനായി സംഘടിപ്പിക്കുന്ന വൈക്കം ടൂറിസം ഫെസ്റ്റിന് ഇന്നു തുടക്കമാവും. 27, 28, 29, 30 തീയതികളിലായി വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളിലാണ് ഫെസ്റ്റ് നടത്തുന്നത്. സാംസ്‌കാരിക ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാ-സാംസ്‌കാരിക സായാഹ്നം, സവിശേഷ കലാരൂപങ്ങള്‍, ഭക്ഷ്യമേള, പ്രദര്‍ശന സ്റ്റാളുകള്‍, ഫോട്ടോഗ്രാഫി പ്രദര്‍ശനം, സെമിനാറുകള്‍, ചരിത്ര പ്രദര്‍ശനം എന്നിവയെല്ലാം ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.
ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് സ്വാഗതമാശംസിക്കും. ചരിത്ര പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി നിര്‍വഹിക്കും.
ഫോട്ടോഗ്രാഫി പ്രദര്‍ശനഉദ്ഘാടനം കയര്‍തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വ്വഹിക്കും. കലാസന്ധ്യ ഉദ്ഘാടനം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വ്വഹിക്കും.
നഗരസഭ സെക്രട്ടറി എസ്.ബിജു നന്ദി പറയും. വൈകിട്ട് 6.30ന് പിന്നണി ഗായകരായ ദേവാനന്ദ്, ബി.ഹരികൃഷ്ണന്‍, ഉദയ് രാമചന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന നൊസ്റ്റാള്‍ജിക് മ്യൂസിക് ഇവ്‌നിംഗും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."