HOME
DETAILS
MAL
പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം ഡി.വൈ.എഫ്.ഐ വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കും
backup
April 26 2017 | 20:04 PM
തൊടുപുഴ: മന്ത്രി എം.എം മണിയുടെ ഇരുപതേക്കറിലെ വിവാദപ്രസംഗം പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ. ഇതിനു മുന്നോടിയായി ഇന്നലെ വൈകിട്ട് മൂന്നാര്‍ ടൗണില്‍ പ്രകടനം നടത്തി. പെമ്പിളൈ ഒരുമൈ സമരപ്പന്തലിന് 50 മീറ്റര്‍ അകലെ നടക്കുന്ന പൊതുയോഗത്തിലാകും മണിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുക. പ്രകടനത്തിലും യോഗത്തിലും പരമാവധി സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനും നീക്കമുണ്ട്.
മണിയുടെ പ്രസംഗം തോട്ടം തൊഴിലാളികള്‍ക്കെതിരായായിരുന്നില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമുള്ള വാദത്തിനു പ്രചാരണം നല്‍കാനുള്ള സി.പി.എം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇന്നലെ മൂലമറ്റത്തു നടന്ന സി.പി.എം യോഗത്തിലും മണിയുടെ പ്രസംഗം കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."