നവദമ്പതികളുടെ കൊല: അന്വേഷണം നീങ്ങുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്
മാനന്തവാടി: നവദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലിസ് പരിശോധനകളും അന്വേഷണവും ഊര്‍ജിതമാക്കി.സംഭവ ദിവസം പൊലിസ് നായ ചെന്നെത്തിയ കോരമുക്കില് താമസിക്കുന്ന തൊഴിലാളികളുടേതുള്‍പ്പെടെ അമ്പതോളം പേരുടെ വിരലടയാളങ്ങളുടെ പരിശോധന ഇന്നലെ മാനന്തവാടി ഡിവൈ.എസ്.പി ഓഫിസില്‍ വച്ച് വീണ്ടും നടത്തി. കല്‍പ്പറ്റയില്‍ നിന്നെത്തിയ സംഘമാണ് സംഭവ സ്ഥലത്തു നിന്നും ലഭിച്ച കാല്വിരലടയാളം തിരിച്ചറിയുന്നതിനായി പരിശോധന നടത്തിയത്.
മറ്റ് സാധ്യതകളൊന്നും കണ്ടെത്താന്‍ കഴിയാത്തിനാല്‍ കൊലപാതകം മോഷണത്തിന് വേണ്ടി തന്നെയാവണമെന്ന നിഗമനത്തിലാണ് പൊലിസ്. പ്രതികളെ സംബന്ധിച്ചോ കേസ് സംബന്ധിച്ചോ നാട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ അന്വേഷണ സംഘത്തിന് എന്തെങ്കിലും സൂചനകള്‍ നല്കാനുണ്ടെങ്കില് അത് സ്വീകരിക്കുന്നതിനായി പ്രദേശത്തെ അംഗനവാടി, റേഷന്‍ ഷാപ്പ്, പോസ്റ്റ്ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ പെട്ടികള്‍ സ്ഥാപിക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."