ചോലനായ്ക്കരുടെ ഭാഷാ പഠനത്തിന് ലിജിഷക്ക് ഡോക്ടറേറ്റ്
സ്വന്തം ലേഖകന്‍
പാലക്കാട്: ആദിമനിവാസികളും ഗുഹാമനുഷ്യരുമായ ചോലനായ്ക്കരുടെ ഭാഷയെക്കുറിച്ച് ആദ്യമായി ആധികാരിക പഠനം നടത്തിയ മഞ്ചേരി സ്വദേശിനി കെ.ടി ലിജിഷക്ക് ഡോക്ടറേറ്റ്. മാസങ്ങള്‍ നീണ്ട പഠനത്തിനു ശേഷമാണ് ലിജിഷക്ക് മലയാളം സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങി കഴിയുന്ന ചോലനായ്ക്കരെക്കുറിച്ചു കേരളത്തില്‍ ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ലിപിയില്ലാത്ത ചോലനായ്ക്ക ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കന്നട, തുളു, തോട, കോട തുടങ്ങിയ ദ്രാവിഡ്രഭാഷകളുമായി ഏറെ ബന്ധമുണ്ടെങ്കിലും ഇതൊരു സ്വതന്ത്ര ഭാഷയാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ലിജിഷ ആന്ത്രപോളജിസ്റ്റും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ.എം ശ്രീനാഥന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രവര്‍ഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും അതിവേഗം വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ചോലനായ്ക്കര്‍ പശ്ചിമഘട്ടത്തിലെ ചോലവനങ്ങള്‍ക്കുള്ളിലെ ഗുഹകളിലും പാറകള്‍ക്കിടയിലെ അളകളിലുമാണ് താമസിക്കുന്നത്. കിഴങ്ങുകളും തേനും മാംസാഹാരവും കഴിച്ചു ജീവിക്കുന്ന, പ്രകൃതിയോട് ഏറെ ഇണങ്ങിക്കഴിയുന്ന ചോലനായ്ക്കര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടിലേക്കിറങ്ങുകയും മുഖ്യധാര സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യവും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതുമായ പ്രദേശങ്ങളായതിനാല്‍ വനം വകുപ്പിന്റേയും പൊലിസിന്റേയും കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ലിജിഷ വിവരശേഖരണം നടത്തിയിരുന്നത്. ഉള്‍വനങ്ങളിലേക്കെത്തിപ്പെടാനും ആവേദകരെ കണ്ടെത്താനും ഏറെ പരിശ്രമിക്കേണ്ടി വന്നു. ആദ്യകാലങ്ങളില്‍ വിമുഖത കാണിച്ചിരുന്ന ഗോത്രാംഗങ്ങള്‍ പിന്നീട് സൗഹൃദത്തോടെ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ലിജിഷ പറയുന്നു. ആനുകാലികങ്ങളില്‍ ചെറുകഥകളും ശാസ്ത്രലേഖനങ്ങളും എഴുതാറുള്ള ലിജിഷ കാവനൂര്‍ മാടാരുകുണ്ടില്‍ കെ ഏകാമ്പരന്റെയും ലീലയുടെയും മകളാണ്. പാവാട, വാഴ്വാധാരം എന്നിങ്ങനെ രണ്ടു കഥാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ലിജിഷ 2019 ല്‍ കേരള കലാകേന്ദ്രയുടെ കമല സുരയ്യ പുരസ്‌കാരവും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 3 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 8 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3