പ്രവാസി ചിട്ടി: ഐസക് പുകമറ സൃഷ്ടിക്കുന്നുവെന്ന്
തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ പേരില്‍ ധനമന്ത്രി തോമസ് ഐസക് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് മുന്‍ ധനമന്ത്രി കെ.എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ഐസക് മറുപടി പറയണം. സെക്യൂരിറ്റി തുക കെട്ടിവച്ചതിന് ശേഷം മാത്രമേ ചിട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം ലഭിക്കൂവെന്നും അതു കൊണ്ട് പ്രവാസികളില്‍ നിന്ന് ശേഖരിക്കുന്നത് മുന്‍പ് തന്നെ കെ. എസ്.എഫ്.ഇ സെക്യൂരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുമെന്നുമാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ അംഗീകൃത ബാങ്ക് അല്ലാത്ത കിഫ്ബിക്ക് അതിന് അധികാരമില്ല. ഇതിന് ചിട്ടി നിയമമോ, റിസര്‍വ് ബാങ്ക് പ്രവാസി ചിട്ടിക്ക് അനുവദിച്ച കിഴിവുകളോ അനുവാദം നല്‍കുന്നില്ല.
യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ പ്രാവസികളെ ചിട്ടിയില്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്. വിദേശ വിനിമയ ചട്ടമനുസരിച്ച് പ്രവാസികള്‍ അടക്കുന്ന ചിട്ടിപ്പണം അവരുടെ എന്‍. ആര്.ഐ അക്കൗണ്ട് വഴി കെ.എസ്.എഫ് .ഇയുടെ അംഗീകൃത ബാങ്കില്‍ അടക്കാനല്ലാതെ കിഫ്ബിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."