വിദേശത്തുനിന്നു പാറ ഇറക്കുമതി: സര്‍ക്കാര്‍ നീക്കം അട്ടിമറിച്ച് ക്വാറിമാഫിയ ഒത്തുകളിയെന്ന് ആക്ഷേപം
തിരുവനന്തപുരം: പാറ ക്ഷാമത്തെ തുടര്‍ന്ന് നിര്‍മാണ മേഖലയാകെ സ്തംഭിച്ചിരിക്കുമ്പോള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ക്വാറി മാഫിയ അട്ടിമറിച്ചു.പാറ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതുമുതല്‍ വിദേശ ഇറക്കുമതി സര്‍ക്കാര്‍ ആലോചിച്ചെങ്കിലും ഇനിയും തീരുമാനമെടുക്കാനായിട്ടില്ല.ഒന്നര വര്‍ഷത്തിലേറെയായി ഈ അവസ്ഥ തുടരുകയാണ്.ക്വാറി മാഫിയയുടെ ഇടപെടല്‍ കാരണമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതെന്നാണ് ആക്ഷേപം.
കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ നിയമമനുസരിച്ച് പാറ ഖനത്തിന് നിബന്ധനകളും പാരിസ്ഥിതികാനുമതിയും കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ അധനികൃത ക്വാറികള്‍ ഉള്‍പ്പെടെ പലതും പൂട്ടിയതോടെയാണ് സംസ്ഥാനത്ത് പാറക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.
അനുമതികളില്‍ ഇളവ് നേടാന്‍ ക്വാറി മാഫിയ പാറയ്ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു. നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലേക്ക് എത്തിയതോടെയാണ് പാറ ഇറക്കുമതി എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്.
അന്യസംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല വിദേശത്തുനിന്നും പാറ ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ ആലോചിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ പറയുന്നതല്ലാതെ ഒന്നും മുന്നോട്ടുപോകുന്നില്ല. ക്വാറി മാഫിയ ചെലുത്തുന്ന സമ്മര്‍ദമാണ് ഇതിനു തടസമായി നില്‍ക്കുന്നത്. കേരളത്തിലേക്ക് പാറ ഇറക്കുമതി ചെയ്യുന്നതിന് താല്‍പര്യമറിയിച്ചുകൊണ്ട് ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ രംഗത്തുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണ്.പക്ഷേ ഇതിനുവേണ്ട ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനോ മറ്റോ സര്‍ക്കാര്‍ തയാറാകുന്നില്ല.
പാറയും മണ്ണും വിദേശത്ത് നിന്നും സര്‍ക്കാര്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് ഏജന്‍സികളെ തേടുകയാണെന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പ്രായോഗിക പ്രശ്‌നങ്ങളും നിയമ തടസങ്ങളുമുണ്ടെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം. ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സന്ധിചെയ്യുകയും പാറ ഖനനം ചെയ്യുന്നതിന് ഇളവുകള്‍ അനുവദിക്കുമെന്ന ക്വാറി ഉടമകളുടെ പ്രതീക്ഷയുമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നിലുള്ളത്. പാറയും മണലും ലഭ്യമാക്കി നിര്‍മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും ഒന്നിലും പുരോഗതിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."