പരപ്പനങ്ങാടി ഹാര്‍ബര്‍: സ്ഥലം നിര്‍ണയിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു
പരപ്പനങ്ങാടി: ഹാര്‍ബര്‍ നിര്‍മാണത്തിന് സ്ഥാനം നിര്ണയിച്ചുകൊണ്ട് രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ച പാശ്ചാത്തലത്തില്‍ സ്വീകാര്യമായ സ്ഥാനം നിര്‍ണ്ണയിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഹാര്‍ബറിന് വേണ്ടി നിലവിലുള്ള മത്സ്യബന്ധന കേന്ദ്രമായ ചാപ്പപ്പടി ഉള്‍ക്കൊള്ളുന്ന മുറിതോടിന് 200 മീറ്റര്‍ തെക്കും 400 മീറ്റര്‍ വടക്കും ഉള്‍പ്പെടെയുള്ള സ്ഥലത്ത് മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടിരുന്നു.
ഈ സ്ഥലം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഒരു മാസത്തിനകം ഹാര്‍ബറിന് സ്ഥലം നിര്‍ണയിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചീഫ് എന്‍ജിനീയര്‍ കെ അനില്‍കുമാര്‍ (കണ്‍വീനര്‍) ,ഡോ കെ വി തോമസ്,സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കൃഷ്ണന് (മെമ്പര്‍മാര്‍)ഉള്‍പ്പെടെയാണ് കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."