ചെമ്മാട് ടൗണിലെ വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ വഴിയോര കച്ചവടങ്ങള്‍ നഗരസഭാ അധികൃതര്‍ ഒഴിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
പൊതുസ്ഥലങ്ങള്‍ കയ്യേറിയുള്ള കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ നഗരസഭാ അധികൃതര്‍ സമയം അനുവദിച്ചിരുന്നു. ഇത് ചെവിക്കൊള്ളാത്തതിനെ തുടര്‍ന്നാണ് പൊലഎസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ ആറ് മുതല്‍ നഗരസഭ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. പതിനൊന്ന് മണിയോടെ ചെമ്മാട് ടൗണിലെ എല്ലാ കയ്യേറ്റ കച്ചവടങ്ങളും ഒഴിപ്പിച്ചു.
ഉന്തുവണ്ടികളിലടക്കമുള്ള കച്ചവട വസ്തുക്കള്‍ നഗരസഭ പിടിച്ചെത്തു. ഇനി ഇതാവര്‍ത്തിക്കില്ലെന്ന് കരാറില്‍ ഒപ്പുചാര്‍ത്തി പിഴയടച്ചാല്‍ മാത്രമേ ഉന്തുവണ്ടികള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കൂ എന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി അബു, സി.പി സുഹ്‌റാബി, സി.പി ഹബീബ, മറ്റു ജനപ്രതിനിധികളും തിരൂരങ്ങാടി പൊലീസും ചേര്‍ന്നാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."