മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: സുഭാഷ് വാസു അറസ്റ്റില്‍
ആലപ്പുഴ: മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ എസ്.എന്‍.ഡി.പി നേതാവും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയന്‍ മുന്‍ സെക്രട്ടറി സുരേഷ് ബാബുവും അറസ്റ്റിലായി. രണ്ടുപേര്‍ക്കും കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയനിലെ മൈക്രോ ഫിനാന്‍സ്, പ്രീമാര്യേജ് കൗണ്‍സിലിങ്, സാമൂഹ്യക്ഷേമ പദ്ധതിയിനത്തില്‍ 12 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ക്കെതിരേ മാവേലിക്കര പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
അറസ്റ്റു ഭയന്ന് കേരളം വിട്ട ഇരുവരും കേസ് തള്ളണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷവും ആവശ്യപ്പെട്ട് വിവിധ കോടതികളെ സമീപിച്ചെങ്കിലും ഹരജികള്‍ തള്ളി. കൊവിഡ് ഇളവുകള്‍ വച്ച് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാട്ടിലെത്തി ക്വാറന്റൈന് കഴിഞ്ഞ് ഇന്നലെ ക്രൈംബ്രാഞ്ച് ഇരുവരെയും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."