കല്പകഞ്ചേരി പഞ്ചായത്തില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തിയില്ല
പുത്തനത്താണി: കല്പകഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി ഉല്‍പ്പെടെയുള്ള പ്രധാന ഒഴിവുകളില്‍ നികത്തുന്നില്ല. ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരേ വകുപ്പ് മന്ത്രി പ്രതികാര നപടിയായാണ് നിയമനം വൈകിക്കുന്നതെന്ന് ആക്ഷേപം. സെക്രട്ടറി, അസി.സെക്രട്ടറി, അസി. എന്‍ജിനീയര്‍, ഹെഡ് ക്ലര്‍ക്ക്, സ്വീപ്പര്‍ എന്നീ തസ്തികകളില്‍ മാസങ്ങളായ നിയമനം നടന്നിട്ടില്ല.
കൂടാതെ കുടിവെള്ള വിതരണത്തിന് പലവിധ തടസ്സങ്ങളും ഉന്നയിച്ച് വിതരണം വൈകിപ്പിക്കുവാന്‍ ശ്രമങ്ങളും നടത്തി. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അത്യാവശ്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും, മറ്റു വിവിധ ആവശ്യങ്ങല്‍ക്കും വരുന്നവര്‍ പ്രയാസമനുഭവിക്കുന്നു. ഭരണ സമിതിയുടെ നിശ്ചയ ദാര്‍ഢ്യം മൂലം എണ്‍പത് ശതമാനം നികുതിയും പിരിച്ചെടുക്കാന്‍ കഴിയുകയും 2016-17 വാര്‍ഷിക പദ്ധതിയില്‍ ജില്ലയില്‍ പതിനൊന്നാം സ്ഥാനത്തെത്തുന്നതിന് കഴിഞ്ഞു. ജനക്ഷേമവും വികസന പരവുമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ഒഴിവുകള്‍ നികത്താത്ത് മൂലം തടസ്സപെട്ടിരിക്കുകയാണ്. തന്മൂലം ഭരണസമിതിയും, പൊതുജനങ്ങളും ഒരുപോലെ പ്രയാസത്തിലായിരിക്കയാണെന്ന് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പുവും ഭരണ സമിതി അംഗങ്ങളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."