മുഖ്യമന്ത്രിയുമായി നല്ല ബന്ധം; സ്വര്‍ണക്കടത്ത് പ്രതികളെ അറിയില്ല: കിരണ്‍ മാര്‍ഷല്‍
ആലപ്പുഴ: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളെ പരിചയം പോലുമില്ലെന്നും തനിക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ചേര്‍ത്തല പള്ളിത്തോട്ടിലുള്ള വ്യവസായി കിരണ്‍ മാര്‍ഷല്‍. സ്വപ്ന സുരേഷിനെയും സഹായികളെയും നാടുവിടാന്‍ സഹായിച്ചത് താന്‍ ആണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കിരണ്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ട്. തന്റെ കുടുംബം ഇടതുപക്ഷ അനുഭാവമുള്ളതാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി ഉപയോഗിച്ചിരുന്ന കാര്‍ താനാണ് വാങ്ങിയത്. അദ്ദേഹത്തോടുള്ള പാഷന് കൊണ്ടു വാങ്ങിയതാണ്. പിന്നീട് പുതിയ കാര്‍ എടുത്തപ്പോള്‍ അത് വില്‍ക്കുകയും ചെയ്തു. അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളതിന്റെ പേരിലായിരിക്കാം വ്യാജ പ്രചാരണം. തന്നെ ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും ബന്ധപ്പെട്ടിട്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ പേരെടുത്ത് ആരോപണം ഉന്നയിച്ചതിനാലാണ് താന്‍ മറുപടി പറയുന്നതെന്നും കിരണ്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് രംഗത്തും ഹോട്ടല്‍ രംഗത്തുമാണ് തന്റെ ബിസിനസ്. യാതൊരു പരിചയവുമില്ലാത്ത ആളുകളുമായി ബന്ധപ്പെടുത്തി ആക്ഷേപം ഉന്നയിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നും റൈഫിള്‍സ് അസോസിയേഷന് സെക്രട്ടറി കൂടിയായ കിരണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."