പൊന്നാനിയില്‍ സി.പി.എമ്മിനെ ഒറ്റപ്പെടുത്തി സി.പി.ഐ
പൊന്നാനി: പൊന്നാനി നഗരസഭയില്‍ സി പി എമ്മിനെ ഒറ്റപ്പെടുത്തി ക്രൂശിക്കുന്നത് സി പി ഐ പതിവാക്കുന്നു. എല്‍ ഡി എഫ് ബന്ധം തന്നെ തകരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ കാണുന്നത്.
ഏറ്റവുമൊടുവില്‍ നഗരസഭയിലെ കൈയ്യങ്കാളിയുമായി ബന്ധപ്പെട്ട് ഭരണകക്ഷിയില്‍പെട്ട സി പി ഐ സി പി എമ്മിനെ പിന്തുണക്കാതെ ഒറ്റപ്പെടുത്തി ക്രൂശിക്കുന്ന നിലപാടാണ് സ്വീകരിച്ചത് .നഗരസഭയിലെ അടിപിടിയില്‍ പ്രതിഷേധിച്ച് പൊന്നാനിയില്‍ കരിദിനം പ്രഖ്യാപിച്ചത് എല്‍ ഡി എഫിന്റെ പേരിലാണെങ്കിലും സി പി ഐ നേതാക്കള്‍ സഹകരിച്ചില്ല.
സി പി എമ്മിനെതിരേ സംസാരിക്കുന്നതില്‍ സി പി ഐ കൗണ്‍സിലര്‍മാരായിരുന്നു മുന്‍പന്തിയില്‍. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പോലും ഒന്നിച്ചു നില്‍ക്കാനാ പിന്തുണക്കാനോ സി പി ഐ തയാറാവാത്തത് സി പി എം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
യു ഡി എഫിന്റെ ആക്രമണത്തില്‍ വൈസ് ചെയര്‍പേഴ്‌സണായ സി പി ഐയിലെ രമാദേവിക്ക് പരുക്ക് പറ്റിയെന്നാണ് സി പി എം അവകാശപ്പെട്ടത്. തനിക്ക് പരുക്ക് പറ്റിയിട്ടില്ലെന്ന് ചെയര്‍പേഴ്‌സന്റെ പേരില്‍ വ്യാജ കത്തുകളും സി പി ഐ പുറത്തുവിട്ടു.
എല്‍ ഡി എഫ് സംഘടിപ്പിച്ച റാലിയില്‍ പലരും സി പി ഐ നേതാക്കള്‍ക്കും കൗണ്‍സിലര്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കിയിരുന്നു.
സി പി എമ്മിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി മാറി സി പി ഐ യിലെത്തി കൗണ്‍സിലറായി വന്നതോടെയാണ് പൊന്നാനിയിലെ മുന്നണി ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായത്. ഭരണസമിതി ഒരു കാര്യവും തങ്ങളോട് ആലോചിക്കാതെയാണ് നടപ്പാക്കുന്നതെന്നാണ് സി പി ഐ യുടെ പരാതി . അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന സി പി ഐ ക്ക് നല്‍കുന്നുണ്ടെന്നാണ് സി പി എം നേതൃത്വം നല്‍കുന്ന വിശദീകരണം.
.സി പി ഐ കൗണ്‍സിലര്‍മാരില്‍ ചിലരുടെ അധികാരക്കൊതിയും വ്യക്തിതാല്‍പര്യവുമാണ് ഭിന്നതയുടെ യഥാര്‍ത്ഥ കാരണം .നിര്‍ണ്ണായ ഘട്ടങ്ങളില്‍ പോലും മുന്നണി മര്യാദകള്‍ പാലിക്കാത്ത സി പി ഐ യുമായ ബന്ധം പുന:പ്പരിശോധിക്കണമെന്നാണ് നല്ലൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."