മാലിന്യപ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷം: എസ്.ടി.യു പ്രതിഷേധിച്ചു
തിരൂര്‍: തിരൂര്‍ മാര്‍ക്കറ്റിലെ മാലിന്യപ്രശ്നത്തെ തുടര്‍ന്ന് എസ്.ടി.യു- സി.ഐ.ടി.യു സംഘര്‍ഷം.
മാര്‍ക്കറ്റിലെ ഡ്രൈനേജില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ചളിവെള്ളം വലിച്ചെടുത്ത് ഒഴിവാക്കാന്‍ നഗരസഭാ അധികൃതര്‍ ഉപകരണങ്ങളുമായി എത്തിയെങ്കിലും കൂടുതല്‍ മാലിന്യമുള്ള മേഖലയില്‍ നിന്ന് ചളി വലിച്ചെടുക്കാന്‍ നഗരസഭാ പ്രതിനിധികള്‍ തയാറാകാഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മാലിന്യം നീക്കം ചെയ്യാതെ വാഹനം മടങ്ങുന്നതിനിടെ എസ്.ടി.യു തൊഴിലാളി വാഹനം തടഞ്ഞു. തുടര്‍ന്ന് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്.ടി.യു നേതൃത്വം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പി.എം അലിഹാജി, അഡ്വ: നസീര്‍ അഹമ്മദ്, എം .അസൈനാര്‍, വി.പി ഹംസ, ടി.കെ ഖമറുദ്ദീന്, സി.ടി ഷൗക്കത്ത്, യൂസഫ് എം.കെ, കല്പ്പ ബാവ, എ.കെ സൈതാലിക്കുട്ടി, മന്‍സൂറലി, കെ,കെ റിയാസ് , ഇസ്മാഈല്‍ നേതൃത്വം നല്കി. തിരൂര്‍ മാര്‍ക്കറ്റിലെ ഡ്രൈനേജില്‍ നിന്നുള്ള മാലിന്യം കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ പരന്നൊഴുകിയിരുന്നു. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന മലിനജലവും മാലിന്യങ്ങളും മറ്റു കടകളിലേക്ക് ഒഴുകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."