HOME
DETAILS
MAL
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത
backup
July 14 2018 | 03:07 AM
കോഴിക്കോട്: സംസ്ഥാനത്ത് 17 വരെ കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തൃശൂര്‍ ഒഴികെ എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ 17 വരെ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ട്.
ഗോവ മുതല്‍ കൊല്ലം വരെ നീളുന്ന ന്യൂനമര്‍ദപാത്തിയാണ് കേരളത്തില്‍ പരക്കെ മഴക്ക് കാരണമാകുന്നത്.
കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 60 കി.മി വരെയെത്താന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."