കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേക്ക് വിളിക്കാം
കോഴിക്കോട്: വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം.
വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫിസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി.
വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്‌സ് ആപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ ംംം.സംമ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതി പരിഹാര നമ്പരുകള്‍: കോഴിക്കോട്: ജില്ലാ കണ്‍ട്രോള്‍ റൂം- 04952370095, കോഴിക്കോട് ഡിവിഷന്‍-918812795128, വടകര ഡിവിഷന്‍- 918812795127.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."