HOME
DETAILS

പൊതുഗതാഗതം ജാഗ്രതൈ

  
backup
July 22 2020 | 02:07 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%88

 


തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ യാത്രക്കാരുമായി ജീവനക്കാര്‍ പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ബസ്, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയില്‍ ഡ്രൈവര്‍ ക്യാബിന്‍ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റോ, പോളികാര്‍ബണേറ്റ് ഷീറ്റോ ഉപയോഗിച്ച് വായു സഞ്ചാരം തടയുന്ന രീതിയില്‍ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നും വേര്‍തിരക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രക്കാര്‍ സാധാരണയായി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ് റെയിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, സീറ്റ്, സീറ്റ് ബെല്‍റ്റ്, മറ്റ് വാഹന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
ഓട്ടോ, ടാക്‌സികളില്‍ ലോഗ് ബുക്ക് നിര്‍ബന്ധമായും സൂക്ഷിക്കുകയും യാത്രക്കാരുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി സൂക്ഷിക്കുകയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പൊലിസോ ആവശ്യപ്പെട്ടാല്‍ പരിശോധനക്ക് ഹാജരാക്കുകയും വേണം.
ഡ്രൈവര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ പനി, ചുമ, തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം.
യാത്രക്കാര്‍ക്കും പ്രത്യേകമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യുവാന്‍ പാടില്ലെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അന്യ സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കും ഈ നിര്‍ദേശങ്ങളെല്ലാം ബാധകമാണ്. ചെക്‌പോസ്റ്റുകളില്‍കൂടി വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണം. ഗുഡ്‌സ് രജിസ്റ്റര്‍ കൃത്യമായി രേഖപ്പെടുത്തി ചെക്‌പോസ്റ്റില്‍ പരിശോധനക്ക് ഹാജരാക്കുകയും വേണം. യാതൊരു കാരണവശാലും യാത്രക്കാരെ ഗുഡ്‌സ് വാഹനങ്ങളില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വാഹനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ യാത്രക്കാരെ അനുവദിക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago