HOME
DETAILS

മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വനംവകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം

  
backup
April 26 2017 | 22:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d-2


നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ 26 ജീവനക്കാരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്
നിലമ്പൂര്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് വനംവകുപ്പ് ജീവനക്കാരെ സ്ഥലംമാറ്റിയതായി ആക്ഷേപം.  ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആടല്‍ അരശനാണ്, നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ 26 ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. നിലവില്‍ ജോലി സ്ഥലത്ത് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയവരുള്‍പ്പെടെ സ്ഥലം മാറ്റിയ പട്ടികയിലുണ്ട്.
അതേസയമം നാലും അഞ്ചും വര്‍ഷം പൂര്‍ത്തിയാക്കി ഇപ്പോഴും ജോലി സ്ഥലത്ത് തുടരുന്ന ജീവനക്കാര്‍  സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയിട്ടും അത് പരിഗണിച്ചിട്ടുമില്ല. മാവോയിസ്റ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ പല ജീവനക്കാരും  സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയെങ്കിലും പലര്‍ക്കും സ്ഥലം മാറ്റം നല്‍കിയില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.
വര്‍ഷങ്ങളായി ഡിപ്പോകളിലും മറ്റും തുടരുന്ന ജീവനക്കാരില്‍ ചിലരും പട്ടികയില്‍ വന്നിട്ടില്ല. ഫ്‌ളയിങ് സ്‌ക്വാഡിലും മറ്റും ഒരുവര്‍ഷം പോലും പൂര്‍ത്തിയാകാത്ത ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പാലക്കാട് സി.സി.എഫിനാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരെ സ്ഥലംമാറ്റാനുള്ള അധികാരമുള്ളത് എന്നിരിക്കെ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരുടെ സ്ഥലം മാറ്റം അടുത്ത ദിവസം പുറത്തിറങ്ങും.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago