യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു; മൊബൈല്‍ ഷോപ്പുടമ അറസ്റ്റില്‍
വടകര: ഭര്‍തൃമതിയായ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ പിടിയില്‍.
തിരുവള്ളൂരിലെ തയ്യില്‍ താഴെ വൈശാഖിനെയാണ് (29) വടകര പൊലിസ് ഇന്‍സ്പെക്ടര്‍ വി.വി അബ്ദുല്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഷോപ്പില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാനെത്തിയപ്പോഴാണ് ഇയാള്‍ യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിയായി. യുവതിയുടെ ഫോട്ടോ തരപ്പെടുത്തിയ പ്രതി ഇത് അശ്ലീല ചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്യുകയായിരുന്നു.
ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം തുടങ്ങി. ശല്യം സഹിക്കാനാവാതെ യുവതി ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് പൊലിസില്‍ പരാതിപ്പെടുന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിനും ചിത്രം മോര്‍ഫ് ചെയ്തതിനുള്ള ഐ.ടി ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."