മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി; ആറ് ഗ്രന്ഥങ്ങളും സി.ഡിയും പ്രകാശനം ചെയ്തു
കൊണ്ടോട്ടി: മഹാകവി ടി. ഉബൈദിന്റെ സര്‍ഗ സംഭാവനകളെ വിലയിരുത്തി ടി.കെ. അബ്ദുല്ലകുഞ്ഞി കാസര്‍ഗോഡ് രചിച്ച 'ടി. ഉബൈദ് രചനകള്‍, പഠനങ്ങള്‍, ഓര്‍മകള്‍' എന്ന ഗ്രന്ഥത്തിന്റ പ്രകാശനം മുന്‍ പി.ആര്‍.ഡി ജോയിന്റ് ഡയരക്ടറും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയരക്ടറുമായ പി.എ റഷീദിന് നല്‍കി ടി.കെ ഹംസ നിര്‍വ്വഹിച്ചു.
മാപ്പിള കവി ടി. ഉബൈദിന്റെ തെരഞ്ഞെടുത്ത കൃതികള്‍ അടക്കം അക്കാദമി പ്രസിദ്ധീകരിച്ച ആറ് ഗ്രന്ഥങ്ങളുടെ പ്രകാശന കര്‍മത്തോടനുബന്ധിച്ചുള്ള ചടങ്ങ് വൈദ്യര്‍ സ്മാരക മുന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥങ്ങള്‍ രചിച്ച അബ്ദുല്ലകുഞ്ഞി കൊല്ലം, സമദ് മണ്ണാര്‍മല, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെ ടി.കെ ഹംസ പൊന്നാട അണിയിച്ച് ആദരിച്ചു. അക്കാദമി ചെയര്‍മാന്‍ സി.പി. സൈതലവി അധ്യക്ഷനായി. ചടങ്ങില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ അവതരിപ്പിച്ചു. അക്കാദമി വൈസ ചെയര്‍മാന്‍ എ.കെ. അബ്ദുറഹ്മാന്‍ ആമുഖഭാഷണം നടത്തി. ഗ്രന്ഥങ്ങള്‍ രചിച്ച അബ്ദക്കുഞ്ഞി കാസര്‍ഗോഡ്, സമദ് മണ്ണാര്‍മല, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവര്‍ ഗ്രന്ഥ രചനയെപറ്റി പ്രഭാഷണം നടത്തി. അക്കാദമി മെമ്പര്‍ സീതി കെ. വയലാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."