'നിയമനോപദേശം ലഭിച്ച മസ്ദൂര്മാര്ക്ക് നിയമനം നല്‍കണം'
പെരിന്തല്‍മണ്ണ: പി.എസ്.സി നിയമനോപദേശം ലഭിച്ച മസ്ദൂര്മാര്ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി)പെരിന്തല്‍മണ്ണ ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പുഴക്കാട്ടിരി സെക്ഷന്‍ ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ജനറല്‍ ട്രാന്‍ഫര്‍ വൈകിപ്പിക്കുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ മുഹമ്മദ് മുസ്തഫ നഗറില്‍ ജില്ലാ സെക്രട്ടറി സുധീര്‍കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പൊതുസമ്മേളനം വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി സെക്രട്ടറി സി. സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നൂറുദ്ദീന്‍, ഹംസ താമരത്ത്, ലിബി ജോണ്‍,സുരേഷ് ബാബു, അനില്‍ പ്രസാദ്, കെ.എ ചന്ദ്രന്, മുഹമ്മദലി, വാസുദേവന്‍, പദ്മനാഭന് നായര്‍ സംസാരിച്ചു. പുതിയ ഡിവിഷന് കമ്മറ്റി ഭാരവാഹികളായി വി.പി സുരേഷ് ബാബു (സെക്ര), മുഹമ്മദ് ശിഹാബ് (പ്രസിഡന്റ്), അജിത് കുമാര്‍ ഇ.കെ (ട്രഷറര്‍),അനില്‍ പ്രസാദ് (ഓര്.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."