HOME
DETAILS
MAL
മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് പതിവാകുന്നു
backup
April 26 2017 | 22:04 PM
കൊളത്തൂര്‍: രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് തുടര്‍ക്കഥയാകുന്നു. കൊളത്തൂര്‍ മലപ്പുറം റോഡിലാണ് മാലിന്യങ്ങള്‍ കൂമ്പാരമായി പലയിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. പടപ്പറമ്പ് മുതല്‍ കൊളത്തൂര്‍ പള്ളിയാലില്കുളമ്പ് വരെയാണ് കൂടുതലായും മാലിന്യം തള്ളുന്നത്.
ആളൊഴിഞ്ഞ പ്രദേശമായത് മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമാകുന്നുണ്ട്. ഉപയോഗശൂന്യമായ സി.എഫ്എല്‍ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയും മറ്റ് മാലിന്യങ്ങളുമാണ് വിജനമായ കുന്നിന് ചെരുവിലൂടെയുള്ള ഈ റോഡരികുകളില്‍ സ്ഥിരമായി തള്ളുന്നത്.
മഴ പെയ്യുന്നതോടെ രാസവസ്തുക്കള്‍ അഴുക്കുവെള്ളത്തിലൂടെ ഒഴുകി കുടിവെള്ള സ്രോതസുകളിലുമെത്തുന്നു.
കടുങ്ങപുരം എരുമത്തടം റോഡില്‍ സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."