HOME
DETAILS
MAL
ജേക്കബ് തോമസിനെതിരെ അഴിമതി കേസ്; വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു
backup
April 12 2019 | 03:04 AM
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് ആരോപണം. ജേക്കബ് തോമസിനെ പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു.
ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ് ഐ ആര് പറയുന്നു. ഇത് സര്‍ക്കാറിന് കോടികളുടെ നഷ്യമുണ്ടാക്കിയെന്നും എഫ്.ഐ. ആര് ചൂണ്ടിക്കാണിക്കുന്നു.
വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്. നിലവില്‍ ഒന്നരവര്‍ഷമായി സസ്പെന്‍ഷനിലാണ് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാറിനെ വിമര്‍ശിച്ചു, അനുമതിയില്ലാതെ പുസ്തകമെഴുതി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സസ്പെന്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."