രാജാമാന്‍സിങ് വധം: 35 വര്‍ഷത്തിന് ശേഷം വിധി
ശിക്ഷ ഇന്ന് വിധിക്കും
മഥുര: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാജാ മാന്‍സിങ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ 35 വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷ വിധി. കേസില്‍ മുന്‍ ഡിവൈ.എസ്.പി അടക്കം 11 പൊലിസുകാര്‍ കുറ്റക്കാരാണെന്ന് മഥുരയിലെ സി.ബി.ഐ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.ഭരത്പുര്‍ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന രാജാ മാന്‍സിങ് 1985 ഫെബ്രുവരി 21നാണ് പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 1985ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് രാജാമാന്സിങ്ങും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനിറങ്ങിയ രാജാ മാന്സിങ്ങിനെതിരേ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങിനെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. മണ്ഡലത്തില്‍ തങ്ങളുടെ കൊടികളും തോരണങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതറിഞ്ഞ രാജാ മാന്‍സിങ് പകരം ചോദിക്കാന്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗസ്ഥലത്തെത്തി. അരിശം മൂത്ത രാജാ മാന്‍സിങ് നേരേ മുഖ്യമന്ത്രിയുടെ ഹെലികോഫ്റ്ററിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ നശിപ്പിച്ചതില്‍ പൊലിസ് കേസെടുത്തു. സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോവുന്നതിനിടെയാണ് ഡി.വൈ.എസ്.പി കാന്‍സിങ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പൊലിസ് ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തത്. 18 പൊലിസുകാരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാല് പേര് വിചാരണ കാലയളവില്‍ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."