വര്‍ധിപ്പിച്ച വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ ധാരണ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനവും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായുള്ള ചര്‍ച്ചയില്‍ ധാരണ. കഴിഞ്ഞ മാര്‍ച്ചിലെ വേതനം കമ്പനി 437 രൂപയില്‍നിന്ന് 366 രൂപയായി കുറച്ചിരുന്നു.
ജനുവരി 19 മുതല്‍ ഫെബ്രുവരി 28 വരെയുളള വര്‍ധിപ്പിച്ച 125 രൂപയും നല്കാന് ധാരണയായി.
വര്‍ധിപ്പിച്ച തുക നല്കുന്നില്ലെങ്കില് മെയ് മൂന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളികള്‍ ലേബര്‍ കമ്മിഷണര്‍ക്ക് കത്ത് നല്കി.
ദില്ലി ആസ്ഥാനമായുള്ള സണ്‍റൈസ് ഫെസിലിറ്റി സര്‍വിസ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
യോഗത്തില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മിഷണര്‍ അപരാഞ്ജിത, വിമാനത്താവള മാനേജര്‍ (ഓപറേഷന്) നവീണ്‍ കുമാര്‍, തൊഴിലാളി പ്രതിനിധികളായ അബൂബക്കര്‍ ഹാജി, വി. വേലായുധന്, അമാരന്‍ ശ്രീധരന്, കെ. ഷബീര്‍ അലി, സാബു വര്‍ഗീസ്, അജിത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."