കുറ്റിപ്പാലയില്‍ ബിവറേജസ് ആരംഭിക്കരുതെന്ന് പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം
എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ ബിവറേജസ് ഔട്ട്ലറ്റ് ആരംഭിക്കരുതെന്നാവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. കുറ്റിപ്പാലയില്‍ മദ്യവിതരണശാല ആരംഭിക്കരുതെന്നാവശ്യപ്പെട്ടു സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ എട്ടു ദിവസമായി സമരത്തിലാണ്. തുടര്‍ന്നു പഞ്ചായത്ത് ഈ ആവശ്യമുന്നയിച്ചു പ്രമേയം പാസാക്കുകയായിരുന്നു.
നേരത്തെ, അനധികൃതമായി മദ്യം സൂക്ഷിച്ചതിനെതിരേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിടമുടമയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അനധികൃതമായല്ല മദ്യം സൂക്ഷിച്ചിട്ടുള്ളതെന്നും ബിവറേജസ് കോര്പറേഷനുമായുണ്ടണ്ടാക്കിയ കരാര്‍ പ്രകാരം മദ്യശാല ആരംഭിക്കാനാവശ്യമായ സാധനങ്ങളാണ് സൂക്ഷിച്ചിട്ടുള്ളതെന്നും കെട്ടിടമുടമ ബിവറേജസ് കോര്പറേഷനുമായുണ്ടണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് സഹിതം മറുപടി നല്‍കിയിരുന്നു. ഇതിനിടയില്‍ മദ്യവില്പനശാലയ്ക്കു കെട്ടിടം വിട്ടുനല്‍കിയ ഉടമയ്ക്കെതിരേ ജനകീയ പ്രതിരോധ വേദിയുടെ പേരില്‍ ഫ്ളക്സ് സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."