വനമേഖലയില്‍ പ്ലാസ്റ്റിക്കുള്‍പ്പെടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ 2000 രൂപ പിഴ
മാനന്തവാടി: കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് രാസവസ്തുക്കളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് പിടിക്കപ്പെട്ടാല്‍ 2000 രൂപാ പിഴയീടാക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.
ഇതരസംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമം സംസ്ഥാനത്തും നടപ്പിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുരേന്ദ്രകുമാര്‍ ഐ.എ.എസ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് വനത്തിനുള്ളിലും ഗ്രീന്‍ ഗ്രാസ് പദ്ധതിയിലുടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
വന്യജീവികള്‍ക്ക് അപകടകരമാവുന്ന രാസപദാര്‍ഥങ്ങള്‍, എക്‌സപ്ലോസീവ്‌സ്, പ്ലാസ്റ്റിക്‌സ് തുടങ്ങിയ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് കൈയ്യോടെ പിടികൂടിയാല്‍ 2000 രൂപ അപ്പോള്‍തന്നെ പിഴയീടാക്കാനാണ് നിര്‍ീേശം നല്‍കിയിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പദവിയില്‍ താഴെയല്ലാത്ത വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് പിഴയീടാക്കാനധികാരമുണ്ട്.
പിഴയടക്കാന്‍ വിസമ്മതിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരംകുറ്റക്കാര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശമുണ്ട്. വന്യജീവി സങ്കേതങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.വനമേഖലയില്‍ വിനോദ സഞ്ചാരികളുള്‍പ്പെടെ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഭക്ഷിച്ച് വന്യജീവികള്‍ക്ക് രോഗമുള്‍പ്പെടെയുള്ള അപകടങ്ങള്‍ സംഭവിക്കുന്നസാഹചര്യത്തില്‍ കൂടിയാണ് വനമേഖല പൂര്‍ണ്ണമായും ഹരിതാഭമായി സംരക്ഷിക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."