ജനകീയ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നാട്ടുകാരുടെ ആദരം
കുന്ദമംഗലം: ജനകീയ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നാട്ടുകാരുടെ ആദരം. കുന്ദമംഗലം പൊലിസ് സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറി പോകുന്ന സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥനാണ് നാട്ടുകാര്‍ സമുചിതമായ യാത്രയയപ്പ് നല്‍കിയത്.
സ്‌റ്റേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. പരാതിക്കരോട് വളരെ സൗമ്യമായി പെരുമാറുന്ന ഇദ്ദേഹം കുറഞ്ഞകാലം കൊണ്ട് ജനകീയനായി മാറുകയായിരുന്നു. കോഴിക്കോട് ജുവനൈല്‍ പൊലിസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹത്തിന്റെ സ്ഥലമാറ്റം.
റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി നല്‍കിയ യാത്രയപ്പ് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉപഹാരം നല്‍കി. കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി പാറപ്പുറത്ത് രാജന്‍ അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ എം.വി ബൈജു, കെ.പി വസന്തരാജ്, രവീന്ദ്രന്‍ കുന്ദമംഗലം, പി.കെ ബാബു, കൃഷ്ണന്‍ എന്‍.ഐ.ടി, ടി.വി ഷാജു, അന്‍വര്‍ സാദത്ത് സംസാരിച്ചു.
പൊലിസ് സ്‌റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു ഉപഹാരം നല്‍കി. കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ് കൈലാസ്‌നാഥ്, ഇ. രജീഷ്, സൂരജ്, മുഹമ്മദാലി, ഹേമന്ദ് ഭാനു, നവീന്‍, വിനീത, ബാബു മണാശ്ശേരി, പി. യൂസുഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."