'ഭരിക്കുന്നവന്റെ നിയമമാണ് ഇപ്പോള്‍ രാജ്യത്തിന്റെ നിയമം'-കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'എന്റെ രാജ്യത്ത്, നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുന്നു. കസ്റ്റഡി മരണങ്ങള്, വ്യാജ ഏറ്റുമുട്ടലുകള്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കല്‍, അധികാരികളുടെ മര്യാദയില്ലാത്ത ഭാഷ, നിരപരാധികളെ വേട്ടയാടല്‍, ചോദ്യം ചെയ്യേണ്ട തരം കോടതി വിധികള്‍. എന്റെ രാജ്യത്തെ രക്ഷിക്കൂ!,' കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
നമസ്തേ ട്രംപ് മുതല്‍ രാജസ്ഥാന് പ്രതിസന്ധി വരെയുള്ള സൂചിപ്പിച്ച് കേന്ദ്രത്തിന്റെ ഇത്തരം പ്രവര്‍ത്തനം കൊണ്ടാണ് കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യത്തിന് 'സ്വയംപര്യാപ്തത നേടാനായത്' പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."